News

ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റെസിസ്റ്റന്‍സ് സ്വാഗത സംഘം രൂപീകരിച്ചു

കോഴിക്കോട് : എസ്.ഐ.ഒ കേരളയും കാമ്പസ് അലൈവ് വെബ് പോര്‍ട്ടലും സംയുക്തമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ ഓഫ് ഐഡിയാസ് ആന്റ് റെസിസ്റ്റന്‍സിന്റെ സ്വാഗത സംഘം രൂപീകരിച്ചു. ജമാഅത്തെ ഇസ്ലാമി കേരള ജനറൽ സെക്രട്ടറി വി.ടി അബ്ദുല്ലക്കോയ തങ്ങളുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ രക്ഷാധികാരിയായി ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ്, സ്വാഗത സംഘം ചെയര്‍മാനായി വി.ടി അബ്ദുല്ലക്കോയ തങ്ങൾ, ഫെസ്റ്റിവൽ ചെയർമാനായി എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് സാലിഹ് കോട്ടപ്പള്ളി ,വൈസ് ചെയർമാനായി ബിനാസ് ടി.എ എന്നിവരെ തിരെഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ : ശിയാസ് പെരുമാതുറ ( ഡയറക്ടര്‍ & ക്യുറേറ്റര്‍ ), അന്‍വര്‍ സലാഹുദ്ദീന്‍ (അസിസ്റ്റന്റ് ഡയറക്ടര്‍ ), ഷമീര്‍ ബാബു (ജനറല്‍ കണ്‍വീനര്‍ ), അസ്‌ലം അലി (കണ്‍വീനര്‍), ടി. ശാക്കിര്‍, ഫൈസല്‍ പൈങ്ങോട്ടായി (സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍മാർ). വകുപ്പ് കണ്‍വീനര്‍മാരും കോഡിനേറ്റര്‍മാരുമായി അസ്‌ലം അലി, മുസ്തഫ പാലാഴി (നഗരി), അഫീഫ് ഹമീദ്, മുഹമ്മദ് സിയാ (ലൈറ്റ് & സൗണ്ട്), സല്‍മാന്‍ മുണ്ടുമുഴി, റസാഖ് മാത്തോട്ടം (അക്കോമഡേഷന്‍), മുഫീദ് കൊച്ചി, ഹാരിസ് നടക്കാവ് (ഭക്ഷണം), അന്‍വര്‍ സലാഹുദ്ദീന്‍, അബ്ദുല്‍ വാഹിദ് (പോഗ്രാം), നഈം ഗഫൂര്‍, സുബ്ഹാന്‍ ബാബു (പ്രതിനിധി), ഷഹിന്‍ ഷിഹാബ്, സി.പി ജൗഹര്‍ (പ്രചരണം), നിയാസ് വേളം, സദറുദ്ദീന്‍ പുല്ലാവൂര്‍ (പി.ആര്‍ & മീഡിയ), അമീന്‍ മമ്പാട്, യൂസുഫ് മൂഴിക്കല്‍ (സ്റ്റേജ്), ശറഫുദ്ദീന്‍ നദ്‌വി, ഫാരിസ് ഒ.കെ (റിസപ്ഷന്‍ & ഗസ്റ്റ് മാനേജ്‌മെന്റ്), ഷഫീഖ് അന്നമനട, അതീഖ് റഹ്മാന്‍ ഫറോഖ് (മൊമന്റൊ), ഷഹിന്‍ ഷിഹാബ്, നസീം ടി.കെ (വളണ്ടിയര്‍), കെ.പി മുസ്തഫ, സി.പി ജമീല (മെഡിക്കല്‍), അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദ് കോയ (സെക്യൂരിറ്റി), മുഹമ്മദ് സഈദ്, സാലിഹ് കക്കോടി (എക്‌സ്‌പോ), നഈം സി.കെ.എം, നൂഹ് കക്കോടി (ട്രാന്‍സ്‌പോട്ടേഷന്‍), ഷാഹിന്‍ സി.എസ്, നൗഫല്‍ മാസ്റ്റര്‍ (നമസ്‌ക്കാരം), ശിയാസ് പെരുമാതുറ, റഷീദ് മാസ്റ്റര്‍ (എക്‌സിബിഷന്‍), നഈം സി.കെ.എം, കെ.സി മുഹമ്മദലി (ട്രാഫിക്ക് & പാര്‍ക്കിംഗ്) ഷാഹിന്‍ സി.എസ്, മജീദ് ചേന്ദമംഗല്ലൂര്‍ (ശുചീകരണം), അമീന്‍ മമ്പാട്, അഷ്‌ക്കറലി (സ്റ്റേജ് മാനേജ്‌മെന്റ്), നിയാസ് വേളം, ബാബു സല്‍മാന്‍ (കള്‍ച്ചറല്‍ പോഗ്രാം) എന്നിവരെയും തിരെഞ്ഞെടുത്തു. കോഴിക്കോട് ഹിറാ സെന്ററിൽ വെച്ച് നടന്ന സ്വാഗതസംഘം രൂപീകരണയോഗത്തില്‍ സാലിഹ് കോട്ടപ്പളളി, ബിനാസ് ടി.എ, ശിയാസ് പെരുമാതുറ, ഷമീര്‍ ബാബു, ഫൈസല്‍ പൈങ്ങോട്ടായി, ടി. ശാക്കിർ എന്നിവര്‍ സംസാരിച്ചു. 2019 ഡിസംബര്‍ 27, 28, 29 തിയ്യതികളില്‍ കോഴിക്കോട് ബീച്ചിലുള്ള ആസ്പിന്‍ കോര്‍ട്ട്യാഡിലാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!