കടുത്തുരുത്തിയിൽ യുവതി സൈബർ ആക്രമണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിലെ പ്രതി അരുൺ വിദ്യാധരനെ കാഞ്ഞങ്ങാട് ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയോടെ കാഞ്ഞങ്ങാടെ സ്വകാര്യ ലോഡ്ജായ ആതിരയിലെ ജീവനക്കാരാണ് ഇയാളെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
കോട്ടയം കടുത്തുരുത്തിയിൽ സൈബർ ആക്രമണത്തെ തുടർന്നാണ് ആതിര എന്ന യുവതി ജീവനൊടുക്കിയത്. സംഭവത്തിൽ പ്രതി അരുൺ അഞ്ചു ദിവസമായി ഒളിവിലായിരുന്നു. ഇയാൾക്കെതിരെ പോലീസ് അന്വേഷണം ഊർജ്ജിതമാകുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്ന് ഉച്ചയോടെ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
രണ്ടാം തിയതി ലോഡ്ജിൽ അരുൺ റൂമെടുത്തത് രാജേഷ് എന്ന വ്യാജ പേരിലാണ്. ലോറി ഡ്രൈവർ ആണെന്നാണ് ലോഡ്ജ് ജീവകാരോട് പറഞ്ഞത്. രണ്ട് ദിവാൻ റൂമിൽ താമസിച്ച അരുണിന്റെ വിവരമൊന്നും ഇല്ലാഞ്ഞിട്ട് റൂമിൽ പോയി നോക്കിയ ലോഡ്ജ് ജീവനക്കാരനാണ് അരുണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം ഉറപ്പിക്കാൻ കൈ ഞെരമ്പുകളും മുറിച്ചിരുന്നു .
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആതിര ആത്മഹത്യ ചെയ്തത്. സൗഹൃദം അവസാനിപ്പിച്ചതിന്റെ പേരിൽ യുവതിക്കെതിരെ മോശം പരാമർശങ്ങൾ അരുൺ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.ഇതിൽ മനം നൊന്താണ് ആതിര ജീവനൊടുക്കിയത്.

