ബിഗ് ബോസ്സിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ താരമാണ് ബഷീർ ബാഷി. തനിക്ക് രണ്ടു ഭാര്യമാർ ഉണ്ടെന്ന് ബഷീർ തന്നെയാണ് പ്രേക്ഷകരുമായി പങ്കുവെച്ചതും. മഷൂറയും സുഹാനയും ആണ് ബഷീറിന്റെ ഭാര്യമാർ. രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ നിരവധി വിമർശനങ്ങളും ഇവർക്കെതിരെ വരാറുണ്ട്.
എന്നാൽ ഈ വിമർശനങ്ങളിൽ ഒട്ടും തളരാതെ വിമർശകർക്ക് വ്യക്തമായ മറുപടിയും താരം നൽകിയിരുന്നു. ഇവർ ഒരുമിച്ചെത്തിയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി തങ്ങളുടെ വിശേഷങ്ങൾ എല്ലാം പങ്കുവെക്കാറുള്ളതും.
ഒരു ഭാര്യ ഉണ്ടായാൽ തന്നെ നിരവധി പ്രശ്നങ്ങൾ ദാമ്പത്യ ജീവിതത്തിൽ ഉണ്ടാകുമ്പോൾ രണ്ടു ഭാര്യമാരുമായി എങ്ങനെ ഇത്ര ഹാപ്പിയായി മുന്നോട്ട് പോകാൻ കഴിയുന്നുവെന്ന് ആണ് ബഷീറിനോട് പലരും ചോദിക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ പങ്കുവെക്കുന്ന വിശേഷങ്ങൾ ഒക്കെ വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാറുണ്ട്.
ഇപ്പോഴിതാ ഇവരുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. തന്റെ രണ്ടു ഭാര്യമാരിൽ ഏറ്റവും ബ്യുട്ടി കോൺഷ്യസ് സുഹാന ആണെന്നാണ് ബഷീർ പറയുന്നത്. ഏറ്റവും കൂടുതൽ പണം ചിലവഴിക്കുന്നത് സുഹാന ആണെന്നും സുഹാന ഭയങ്കര ബ്യുട്ടി കോൺഷ്യസ് ആണെന്നുമാണ് ബഷീർ പറയുന്നത്.

