Entertainment News

മികച്ച പ്രേക്ഷക പ്രതികരണം; പൊന്നിയൻ സെൽവൻ 2 ആദ്യ ദിനം 38 കോടി നേടിയെന്ന് റിപ്പോർട്ട്

ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണമാണ് മണിരത്നത്തിന്റെ പൊന്നിയൻ സെൽവൻ 2 ന് ലഭിക്കുന്നത്. ആദ്യ ദിന കളക്ഷൻ 30 കോടി നേടുമെന്നായിരുന്നു പ്രതീക്ഷ വെച്ചിരുന്നതെങ്കിൽ ചിത്രത്തിന് 38 കോടി ആദ്യദിന കളക്ഷൻ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ പിഎസ് 1-ന് ആദ്യ ദിനം ലഭിച്ച കളക്ഷന്റെ പകുതിമാത്രമാണ് സീക്വലിന് നേടാനായിരിക്കുന്നത്.

ചിത്രത്തിന്റെ ആദ്യ ഭാഗം ആദ്യ ദിനം 80 കോടി ആഗോളതലത്തിൽ കളക്ട് ചെയ്തിരുന്നു. രണ്ടാം ഭാഗത്തെക്കാളും മോർണിങ് ഷോകളുടെ എണ്ണം പിഎസ് 1-ന് കൂടുതലായിരുന്നു. മാത്രമല്ല 4,500-ലധികം സ്ക്രീനുകളിലാണ് പിഎസ് 1 പ്രദർശിപ്പിച്ചതെങ്കിൽ 3,200 സ്ക്രീനുകളാണ് പിഎസ് 2-ന് ലഭിച്ചത്. ഇത് കളക്ഷനിൽ വലിയ വ്യത്യാസം സൃഷ്ടിച്ചിട്ടുണ്ട്.

70 വർഷം മുൻപ് കൽക്കി കൃഷ്ണമൂർത്തി എഴുതിയ നോവൽ പരമ്പരയെ അടിസ്ഥാന മാക്കിയുള്ളതാണ് മണിരത്നത്തിന്റെ ഇതിഹാസ ചിത്രം. പൊന്നിയിൻ സെൽവൻ രാജരാജ ചോളന്റെയും കിരീടാവകാശിയുടെയും സാങ്കൽപ്പിക കഥയാണ് സിനിമയിൽ പറയുന്നത്

വിക്രം, തൃഷ, പ്രകാശ് രാജ്, കിഷോർ, ശരത്കുമാർ, കാർത്തി, ജയം രവി, ഐശ്വര്യ റായ്, ജയറാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുത്. എ ആർ റഹ്മാൻ സംഗീതവും രവി വർമ്മൻ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!