Entertainment

ലോൺ അടയ്ക്കാനുള്ള പണം ആരുടെ കൈയിൽ നിന്നും കടം വാങ്ങും എന്ന് ചിന്തിച്ചിട്ടുണ്ട്: അഹാന

നടൻ കൃഷ്ണകുമാറിൻ്റെ മകളായ അഹാനയെ ലൂക്ക എന്ന മലയാള സിനിമയിലൂടെയാണ് മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഈ സിനിമയിൽ ടോവിനോ തോമസിൻ്റെ നായികയായ നിഹാരിക എന്ന കഥാപാത്രത്തെയായിരുന്നു അഹാന അവതരിപ്പിച്ചത്. നടി തനിക്കും കുടുംബത്തിനും ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ്.

നടിയായ തനിക്ക് ഇപ്പോൾ സിനിമകളൊന്നും ഇല്ലെങ്കിലും മറ്റു മാർഗ്ഗങ്ങളിലൂടെ ഇപ്പോൾ വരുമാനം ലഭിക്കുന്നുണ്ട് എന്നാൽ അന്നത്തെ അച്ഛൻ്റെ അവസ്ഥ അങ്ങനെ ആയിരുന്നില്ല എന്നും പറഞ്ഞു. അച്ഛന് മാസവസാനം ആകുമ്പോഴേക്കും ലോൺ അടയ്ക്കാനും അതുപോലെ തന്നെ വീട്ടിലെ മറ്റ് ചെലവുകൾക്കും വേണ്ടിയും പലരിൽ നിന്നും കടം വാങ്ങേണ്ടി വന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെന്നാണ് നടി പറയുന്നത്.

അഹാന പറയുന്നത് തനിക്കിപ്പോൾ അധികം സിനിമകൾ ഇല്ല എന്നാണ്. എന്നാലും തനിക്ക് വരുമാനം ഉണ്ടെന്നും പറഞ്ഞു. വരുമാനം വരുന്നതിനുള്ള ഒരു ഉപാധി ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു എന്നാണ് പറഞ്ഞത്. എല്ലാ സിനിമകളിലും ചാടിക്കയറി എസ് പറയാൻ പോകാറില്ലെന്നും നല്ല സിനിമകൾ വരുന്നതുവരെ കാത്തിരിക്കാൻ പറ്റുന്നുണ്ട് എന്നും പറഞ്ഞു.

എന്നാൽ തൻ്റെ അച്ഛൻ ഒന്നും അങ്ങനെ ആയിരുന്നില്ല എന്നും ഏതെങ്കിലും സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ കാശ് കിട്ടുമെന്നും അല്ലാത്ത സമയത്ത് പൈസ ഒന്നും ഉണ്ടായിരുന്നില്ല എന്നുമാണ് പറഞ്ഞത്. നടി പറയുന്നത് അച്ഛന് ആ സമയത്ത് പരസ്യ ബിസിനസ് ഉണ്ടായിരുന്നു എന്നാണ്. അച്ഛന് സിനിമയിൽ നിന്നുള്ള വരുമാനം ഉണ്ടാകാതിരുന്ന സമയത്ത് അതായിരുന്നു കുടുംബത്തിൻ്റെ വരുമാനം എന്നും പറഞ്ഞു.

സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു എന്ന് പറഞ്ഞെങ്കിലും ഭക്ഷണത്തിനു വേണ്ടി ആരുടെയും മുന്നിൽ ഇരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. ജീവിതം മുന്നോട്ടു പോകുമായിരുന്നു എന്നും പറഞ്ഞു. പെട്ടെന്ന് ആ ഒരു ബുദ്ധിമുട്ട് വന്നപ്പോൾ കുറച്ചു പാടുപെട്ടെന്നും പറഞ്ഞു. എല്ലാ മാസവും അവസാനമാകുമ്പോൾ ലോൺ അടയ്ക്കേണ്ട സമയത്ത് അമ്മയും താനും ഒന്നിച്ച് എന്ത് ചെയ്യണമെന്ന് ചിന്തിക്കുമായിരുന്നെന്നും. ആ മാസത്തെ പൈസ ആരിൽ നിന്നുമാണ് കടം ചോദിക്കുക എന്നൊക്കെ ഡിസ്കസ് ചെയ്യുമായിരുന്നെന്നും പറഞ്ഞു. ജീവിതത്തിൽ പല ബുദ്ധിമുട്ടങ്ങളും വിഷമങ്ങളും ഒക്കെ ഉണ്ടാകുമെങ്കിലും ആ സമയം ഒക്കെ മാറും എന്നാണ് പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!