Entertainment

പെരുന്നാൾ റിലീസിങ്ങിന് ഒരുങ്ങി അനുഗ്രഹീത കലാകാരന്റെ ‘സ്നേഹ ഗീതം’

കുന്ദമംഗലം : ആരാധനകളും ആഘോഷങ്ങളും മനുഷ്യ സ്നേഹത്തിൻറെ പ്രതീകമാകണം എന്ന സന്ദേശം നൽകുന്ന സ്നേഹ ഗീതം ആൽബം സോങ് പെരുന്നാൾ സുദിനത്തിൽ റിലീസ് ആകുന്നു. സക്കീർ ഹുസൈൻ കുന്ദമംഗലം രചനയും സംഗീതവും നിർവഹിച്ച ആൽബം തൽഹത്ത് കുന്ദമംഗലം സംവിധാനം നിർവഹിച്ചു. വിനായക് വെളുരിടത്തിൽ ക്യാമറയും ,യുവ ഗായകൻ നിഷാം കുന്ദമഗലം ആലാപനവും നിർവഹിച്ചു.

മുൻ പഞ്ചായത്ത് മെമ്പറും ,പൊതുപ്രവർത്തകനും ഓട്ടോറിക്ഷ ഡ്രൈവറുമായ സക്കീർ ഹുസൈൻ കലാ ലോകത്തിന് തന്നെ അഭിമാനമാണ്. വായനക്കാർക്ക് വേണ്ടി ഒന്നാമൻ എന്ന പേരിൽ തന്റെ ഓട്ടോറിക്ഷ ലൈബ്രറിയാക്കിയ ഈ അനുഗ്രഹീത കലാകാരന്റെ പുതിയ ആൽബം സോങ് പ്രേക്ഷകർ ഏറ്റെടുക്കും എന്നതിൽ യാതൊരു സംശയവും ഇല്ല.

മരണത്തിലേക്കുള്ള യാത്രയ്ക്കിടയിൽ മനുഷ്യർ പരസ്പരം കലഹിക്കരുതെന്നും എല്ലാവരും ഏകോദര സഹോദരങ്ങൾ ആണെന്നുമുള്ള മതസൗഹാർദ്ദത്തിന്റെ ശക്തമായ സന്ദേശം നൽകുന്നതാണ് സ്നേഹ സംഗീതം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!