Entertainment News

മലയാള സിനിമ രംഗം വെല്ലുവിളി നേരിടുന്നു; താരങ്ങൾക്കെതിരെ ഗുരുതര ആരോപണവുമായി ഫെഫ്ക

സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക മലയാള ചലച്ചിത്ര താരങ്ങൾക്കെതിരെ ആരോപണവുമായി രംഗത്ത്. മലയാള സിനിമാ രംഗം വെല്ലുവിളി നേരിടുന്നുവെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്റെ വിമര്‍ശനം.ചില താരങ്ങൾ കരാറിൽ ഒപ്പിടുന്നില്ലെന്നും താരങ്ങളുടെ പിടിവാശി മൂലം സിനിമാ ചിത്രീകരണം തടസ്സപ്പെടുന്നുവെന്നും ഫെഫ്ക കുറ്റപ്പെടുത്തുന്നു.

പല നിർമ്മാതാക്കൾക്കും ഒരേ തീയതി നൽകി ബുദ്ധിമുട്ടിക്കുകയും സിനിമയുടെ എഡിറ്റ് അപ്പപ്പോള്‍ കാണിക്കണമെന്നും ആവശ്യപ്പെടുനകയും ചെയ്യുന്നു . നടി നടന്മാരെ മാത്രമല്ല മറ്റ് പലരെയും എഡിറ്റ് ചെയ്ത് കാണിക്കാന്‍ നിര്‍ബന്ധിക്കുന്നു. എഡിറ്റ് കണ്ട് ഇഷ്ടമായില്ലെങ്കില്‍ വീണ്ടും ചിത്രീകരിക്കാനും ആവശ്യപ്പെടുന്നു. ഇതൊന്നും കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. ഇക്കാര്യത്തില്‍ പലരുടെയും പേരുവച്ച് പരാതികള്‍ വന്നു. ഇവ പിന്നീട് വെളിപ്പെടുത്താമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!