പത്തനംതിട്ട: 20 വർഷമായി കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും യുഡിഎഫ് ജില്ലാ ചെയർമാനുമായി പ്രവർത്തിച്ചിരുന്ന വിക്ടർ ടി തോമസ് യുഡിഎഫ് ചെയർമാൻ സ്ഥാനവും കേരളാ കോൺ ജില്ലാ പ്രസിഡൻ്റ് സ്ഥാനവും രാജിവെച്ചു. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് കടലാസ് സംഘടനയായി മാറിയെന്നും യുഡിഎഫ് സംവിധാനം നിർജീവമാണെന്നും ആരോപിച്ചാണ് രാജി.
കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായി ഇനി ബന്ധമില്ലെന്നും ഭാവി പരിപാടികൾ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും പത്തനംതിട്ടയിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ വിക്ടർ ടി തോമസ് അറിയിച്ചു.വിക്ടർ ബിജെപിയിൽ ചേരുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. നേരത്തെ ബിജെപി പിന്തുണയിൽ കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു.
പത്തനംതിട്ട പ്രസ് ക്ലബിൽ വാർത്താസമ്മേളനം വിളിച്ചു ചേർത്താണ് രാജി പ്രഖ്യാപനം. 20 വർഷമായി കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റും യുഡിഎഫ് ജില്ലാ ചെയർമാനുമായിരുന്നു. പാർട്ടി പിളർന്നപ്പോൾ പി ജെ ജോസഫിനൊപ്പം നിലയുറപ്പിച്ചു. കേരളാ കോൺഗ്രസ് ജോസഫ് കടലാസ് സംഘടനയായി മാറിയെന്നും യുഡിഎഫ് സംവിധാനം നിർജീവമാണെന്നും ആരോപിച്ചാണ് രാജി. ഭാവി പരിപാടികൾ പിന്നീട് ആലോചിച്ച് തീരുമാനിക്കുമെന്നും വിക്ടർ പറഞ്ഞുവെങ്കിലും ബിജെപിയിൽ ചേരുമെന്നാണ് സൂചനകൾ.