Local News

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ“; വിഷുദിനത്തിൽ പെരുവയൽ ഡിവൈ എഫ് ഐ മേഖല കമ്മിറ്റിയുടെനേതൃത്വത്തിൽ പൊതിച്ചോർ വിതരണം നടത്തി

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന, DYFI കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ‘ ഹൃദയപൂര്‍വ്വം ‘ പരിപാടിയിൽ
വിഷു ദിനത്തിൽ കുന്ദമംഗലം ബ്ലോക്കിലെ പെരുവയൽ മേഖല കമ്മിറ്റിയുടെ
നേതൃത്വത്തിൽ പൊതിച്ചോർ വിതരണം നടത്തി. വിഷു ദിനം ആയതിനാൽ പായസം വിതരണവും സംഘടിപ്പിച്ചു.
കുന്ദമംഗലം നിയോജകമണ്ഡലം MLA Adv.PTA റഹീം പൊതിച്ചോർ നൽകി ഉദ്ഘാടനം ചെയ്തു.
DYFI മുൻ ജില്ലാ കമ്മിറ്റി അംഗം സ: ഷാജു പുനത്തിൽ ഫ്ളാഗ് ഓഫ് ചെയ്തു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ പ്രഗിൻ ലാൽ, പി പി ഷിനിൽ, ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി നിതിൻ നാഥ് എന്നിവരും പങ്കെടുത്തു.
മേഖല സെക്രട്ടറി ജിതിൻ വി, പ്രസിഡന്റ് വിപിൻ AP, ട്രഷറർ അഭിനന്ദ് പി ബാബു , മേഖല കമ്മിറ്റി അംഗങ്ങളും വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള സഖാക്കളും പൊതിച്ചോർ
വിതരണത്തിന് നേതൃത്വം നൽകി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!