Entertainment News

വീണ്ടും വിലക്കിൽ കുടുങ്ങി വരാഹ രൂപം; ഗാനം ഒടിടി പ്ലാറ്റ്‌ഫോമിലോ തിയേറ്ററിലോ പ്രദർശിപ്പിക്കുന്നതിന് താത്കാലികമായി തടഞ്ഞു

വീണ്ടും വിലക്കിൽ കുടുങ്ങി കാന്താരയിലെ വരാഹ രൂപം ഗാനം.പകർപ്പവകാശലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിൽ ഗാനം ഒടിടി പ്ലാറ്റ്‌ഫോമിലോ തിയേറ്ററിലോ പ്രദർശിപ്പിക്കുന്നത് കോഴിക്കോട് ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി കെ ഇ സാലിഹ് താൽകാലികമായി തടഞ്ഞു.
ഗാനം പ്രദർശിപ്പിക്കണണമെങ്കിൽ തൈക്കുടം ബ്രിഡ്ജിനും മാതൃഭൂമിക്കും അംഗീകാരം നൽകണമെന്നാണ് ഉത്തരവിൽ പറയുന്നത്.

വരാഹ രൂപം തൈക്കുടം ബ്രിഡ്‌ജിന്റെ നവരസം എന്ന ഗാനത്തിന്റെ കോപ്പി ആണെന്നുള്ള തർക്കമാണ് കേസിലേക്കും കോടിതി വിധിയിലേക്കും എത്തിനിൽക്കുന്നത്.

നേരത്തെ, നവരസത്തിൽ നിന്ന് പ്രചോദമുൾക്കൊണ്ടാണ് വരാഹരൂപം ചിട്ടപ്പെടുത്തിയതെന്ന് സംഗീത സംവിധായകൻ സമ്മതിച്ചിട്ടുണ്ടെന്നും ഇരു ഗാനങ്ങളുമായുള്ള സാദൃശ്യം പ്രാഥമിക നിഗമനത്തിൽത്തന്നെ വ്യക്തമാണെന്നും കോടതി നിരീക്ഷിച്ചു.

പകർപ്പവകാശനിയമം സെക്‌ഷൻ 64 പ്രകാരം പോലീസിന് രേഖകൾ പിടിച്ചെടുക്കാമെന്ന് കോഴിക്കോട് ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ്‌ കോടതി നേരത്തേ പറഞ്ഞിരുന്നു.

അന്വേഷണം ശരിയായ രീതിയിൽ പുരോഗമിക്കുന്നില്ലെന്ന പരാതിയിലാണ് കോടതി നിർദേശമുണ്ടായത്. പകർപ്പവകാശം ലംഘിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഡിജിറ്റൽ ഓഡിയോ വർക്ക് സ്റ്റേഷൻ പരിശോധിച്ച് അതിന്റെ അസൽ പകർപ്പും പ്ലേറ്റുകളുമെല്ലാം പിടിച്ചെടുക്കണമെന്നും കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!