പീഡകളുടെയും സഹനത്തിന്റെയും വേദനകളിൽ നിന്ന് പ്രത്യാശ്യയുടെ പൊൻ കിരണം വിടർത്തി യേശു ദേവൻ ഉയിർത്തെഴുന്നേത്തതിന്റെ സ്മരണ പുതുക്കി ക്രെെസ്തവ സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ഈസ്റ്ററിനോടനുബന്ധിച്ച് ദേവാലയങ്ങളിൽ പ്രത്യേക തിരുക്കർമങ്ങൾ നടന്നു.
ദുഃഖ വെള്ളിക്ക് ശേഷം വരുന്ന ഞായറാഴ്ചയാണ് ഈസ്റ്ററായി ആഘോഷിക്കുന്നത്. കുരിശിൽ തറച്ച യേശു ദേവൻ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ഓര്‍മയാണ് ഈസ്റ്റര്‍. 50 ദിവസം നീണ്ടുനില്‍ക്കുന്ന നോമ്പിന്റെ അവസാനവും ഈ ദിനത്തിലാണ്.
ഈസ്റ്ററിന്റെ ഭാഗമായി കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ നടന്ന പ്രാര്‍ഥനാ ശുശ്രൂഷയില്‍ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി. രാത്രി 11.30-ന് തുടങ്ങിയ ചടങ്ങില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് മെട്രോപൊളിറ്റന്‍ കത്തീഡ്രലില്‍ രാത്രി പത്തരയോടെ ഉയിര്‍പ്പുശുശ്രൂഷകള്‍ ആരംഭിച്ചു. ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യ കാര്‍മികത്വം വഹിച്ചു.

