National News

എലത്തൂർ ട്രെയിൻ ആക്രമണം; പ്രതിയെ പിടികൂടിയ അന്വേഷണ സംഘത്തിന് നന്ദി പറഞ്ഞ് റെയിൽവേ മന്ത്രി

എലത്തൂരിൽ ട്രെയിൻ ആക്രമണം നടത്തിയ പ്രതിയെ പിടികൂടിയതായി സ്ഥിരീകരിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ എടിഎസ് ഇന്ന് പുലർച്ചെയാണ് പ്രതി ഹറൂഖ് സെയ്ഫിയെ പിടികൂടിയത്. കേന്ദ്ര ഏജൻസികളുടെ സംയുക്ത നീക്കത്തിലൂടെയാണ് പ്രതി പിടിയിലാകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിയെ വേഗം പിടികൂടിയ മഹാരാഷ്ട്ര സർക്കാരിനും പോലീസിനും ആർപിഎഫിനും എൻഐഎക്കും നന്ദി പറയുന്നുവെന്നും മന്ത്രി അറിയിച്ചു.

അതെ സമയം, പ്രതി രത്നഗിരിയിൽ ഉണ്ടെന്ന ഇന്റലിജൻസ് വിവരം കിട്ടിയതിനെ തുടർന്നാണ് ആശുപത്രികളിൽ തിരച്ചിൽ നടത്തിയത്. സിവിൽ ആശുപത്രിയിൽ തലയ്ക്കേറ്റ പരുക്കിന് ചികിത്സ തേടുകയായിരുന്നു പ്രതി. പോലീസ് എത്തുന്നതിന് മുൻപ് അവിടെ നിന്ന് മുങ്ങിയ ഇയാളെ തുടർന്ന് രത്നഗിരി സ്റ്റേഷനിൽ നിന്നാണ് പിടികൂടുന്നത്. ഏപ്രിൽ രണ്ടിന് കോഴിക്കോട് എലത്തൂരിൽ തീ വെപ്പ് നടത്തി നാലാം ദിവസമാണ് പ്രതിയെ പിടികൂടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!