National News

പാചക വാതക വില കുറക്കണം; ഗ്രാമം സന്ദർശിച്ച കേന്ദ്ര ധനമന്ത്രിയോട് വീട്ടമ്മമ്മാർ

2024 ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായി ‘wall to wall’ ക്യാമ്പയ്‌നിന്റെ ഭാഗമായി സംസ്ഥാന മന്ത്രി എൽ മുരുകനോടൊപ്പം തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ പഴയസീവരം ഗ്രാമം സന്ദർശിച്ച ധനമന്ത്രി നിർമ്മല സീതാരാമനോട് പാചക വാതക വില കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ച് വീട്ടമ്മമാർ.

നിർമല സീതാ രാമൻ ഗ്രാമം സന്ദർശിക്കുകയും പ്രദേശവാസികളുമായി സംവദിക്കുകയും ചെയ്തു. സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ അവർക്ക് ലഭിച്ചോ എന്ന് ചോദിച്ച സമയത്താണ് ഒരു കൂട്ടം വീട്ടുകാർ കേന്ദ്ര ധനമന്ത്രിയോട് പാചക വാതക വില കുറയ്ക്കണമെന്ന് അഭ്യർത്ഥിച്ചത്

രാജ്യാന്തര വിപണിയാണ് പാചകവാതകത്തിന്റെ വില നിശ്ചയിക്കുന്നതെന്ന് അവയ്ക്ക് മറുപടിയായി ധനമന്ത്രി പറഞ്ഞു. “നമ്മുടെ രാജ്യത്ത് പാചക വാതകമില്ല. ഞങ്ങൾ അത് ഇറക്കുമതി ചെയ്യുക മാത്രമാണ് ചെയ്യുന്നത്. നമ്മൾ ഇറക്കുമതി ചെയ്യുമ്പോൾ അവിടെ വില കൂടിയാൽ ഇവിടെയും കൂടും. അവിടെ കുറഞ്ഞാൽ ഇവിടെ കുറയും. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി ഇത് കാര്യമായി കുറഞ്ഞിട്ടില്ല,” നിർമല സീതാരാമൻ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!