National News

വിവാഹ ഫോട്ടോ വ്യത്യസ്തമാക്കാന്‍ കൈയില്‍ സ്പാര്‍ക്ക്ള്‍ ഗണ്‍; പക്ഷേ കിട്ടിയത് എട്ടിന്റെ പണി

ജുന്നർ: വിവാഹ ഫോട്ടോ വ്യത്യസ്തമാക്കാനുള്ള ശ്രമത്തിനിടെ കയ്യിലിരുന്ന തോക്ക് പൊട്ടി വധുവിന്റെ മുഖത്തേക്ക് തീ ആളിപ്പടർന്നു. മഹാരാഷ്ട്രയിലെ ജുന്നറിലാണ് വിവാഹ വേദിയിൽ വച്ച് അപകടം സംഭവിച്ചത്. അതിരുകടക്കുന്ന വിവാഹാഘോഷം അപകടം ക്ഷണിച്ചുവരുത്തുകയായിരുന്നു.

പാര്‍ട്ടികള്‍ക്ക് ഉപയോഗിക്കുന്ന ‘സ്പാര്‍ക്ക്ള്‍ ഗണ്‍’ ഉപയോഗിച്ചായിരുന്നു വരന്റേയും വധുവിന്റേയും അഭ്യാസപ്രകടനം. ഈ തോക്കും കൈയില്‍ പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു ഇരുവരും.തോക്കില്‍ നിന്ന് ‘പൂത്തിരി’ വരുത്തി ഫോട്ടോ എടുക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ തീ കഴുത്തിലണിഞ്ഞ കല്ല്യാണമാലയിലേക്ക് പടര്‍ന്നു. ഇതോടെ കളി കാര്യമായി. കിട്ടിയ ജീവനുംകൊണ്ട് തോക്കും മാലയും കളഞ്ഞ് വധു വേദിയില്‍ നിന്ന് ഓടിയിറങ്ങി. ചുറ്റും നില്‍ക്കുന്നവരും പേടിച്ചുവിറച്ചു.
വൈകാതെ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. സംഭവത്തിൽ വരനേയും വധുവിനേയും വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!