National News

കർണാടകയിൽ ബിജെപി എംഎൽഎ രാജിവച്ചു; കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാൻ നീക്കം

കർണാടകയിൽ വിജയനഗര ജില്ലയിലെ കുഡ്‌ലിംഗിയിലെ എൻവൈ ഗോപാലകൃഷ്ണ രാജിവെച്ചു. വെള്ളിയാഴ്ച രാജി സമർപ്പിച്ചത്. മെയ് 10ന് നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കാനാണ് നീക്കം.

കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാറുമായി ഗോപാലകൃഷ്ണ കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ട്. നേരത്തെ കോൺഗ്രസ് പ്രവർത്തകനായിരുന്ന ഗോപാലകൃഷ്ണ 1997, 1999, 2004, 2008 എന്നീ വർഷങ്ങളിൽ മൊളകൽമുരു മണ്ഡലത്തിൽ നിന്ന് വിജയിച്ചിട്ടുണ്ട്. എന്നാൽ 2018 ൽ സീറ്റ് കിട്ടാഞ്ഞതിനാൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേരുകയായിരുന്നു.

ഗോപാലകൃഷ്ണയ്ക്ക് പുറമെ ജെഡിഎസ് പ്രവർത്തകൻ എ.ടി രാമസ്വാമിയും പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിലേക്ക് ചേക്കേറാൻ നീക്കം നടത്തുന്നതായാണ് റിപ്പോർട്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!