Entertainment News

കടന്ന് പോകുന്നത് വലിയ പോരാട്ടങ്ങളിലൂടെ; രോഗാവസ്ഥയെ കുറിച്ച് സാമന്ത

ഈയിടെയാണ് നടി സാമന്തക്ക് മയോസൈറ്റിസ് ബാധിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. തന്റെ അടുത്തതായി പുറത്തിറങ്ങാനുള്ള ശാകുന്തളം എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ അപൂര്‍വ്വ രോഗത്തിന്റെ പട്ടികയിലുള്ള മയോനൈറ്റിസ് രോഗത്തോട് എങ്ങനെയാണ് തന്റെ ശരീരവും മനസും പോരാടുന്നതെന്ന് തുറന്നുപറയുകയാണ് സാമന്ത.

‘മയോസൈറ്റിസ് ബാധിച്ചതോടെ വലിയ പോരാട്ടങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നത്. ഒരുപാട് യാതനകളും ബുദ്ധിമുട്ടുകളും അനുഭവിച്ചു. ഒരു നടിയെന്ന നിലയില്‍ എന്റെ സോഷ്യല്‍ മിഡിയയിലും അഭിമുഖങ്ങളിലും സിനിമകളിലുമെല്ലാം പൂര്‍ണത വേണമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ ഇവയൊന്നും എനിക്ക് എളുപ്പത്തില്‍ മറികടക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ആരാണെന്ന് തിരിച്ചറിഞ്ഞ് അത് അംഗീകരിക്കുകയായിരുന്നു.

ഓരോ സമയവും കൂടുതല്‍ കൂടുതല്‍ മികച്ചതാകാനായിരുന്നു എന്റെ ശ്രമങ്ങള്‍. ഒടുവില്‍ എന്റെ നിയന്ത്രണത്തിനപ്പുറത്തേക്ക് കാര്യങ്ങള്‍ എത്തി. മരുന്നുകള്‍ കഴിക്കുന്നതിനൊപ്പം പാര്‍ശ്വഫലങ്ങളും അനുഭവിക്കേണ്ടിവന്നു.

കണ്ണുകളാണ് വികാരം പ്രകടിപ്പിക്കാനുപയോഗിക്കുന്ന മാധ്യമം. എന്നാല്‍ മിക്ക ദിവസങ്ങളിലും രാവിലെ ഉണരുമ്പോള്‍ കണ്ണുകളില്‍ സൂചികുത്തുന്നതുപോലെയാണ് വേദന അനുഭവിക്കുന്നത്. നിങ്ങള്‍ കണ്ടിട്ടുണ്ടാകും ഞാന്‍ കണ്ണട ഉപയോഗിക്കുന്നത്. അത് സ്‌റ്റൈലിന് വേണ്ടിയോ തമാശയക്ക് വേണ്ടിയോ അല്ല. ലൈറ്റുള്ള പ്രതലത്തിലേക്ക് നോക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടാണ്. അതിനോടൊപ്പം കടുത്ത മൈഗ്രേനും വേദനിപ്പിക്കുന്നു. കഴിഞ്ഞ എട്ടുമാസത്തോളമായി ഈ ദുരിതങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്’. സാമന്ത പറഞ്ഞു.

കുട്ടികളെന്നോ മുതിർന്നവരെന്നോ പ്രായ വ്യത്യസമില്ലാതെ ബാധിക്കാവുന്ന അസുഖമാണ് മയോസൈറ്റിസ്.പേശികളുടെ ബലക്കുറവ്, വേദന എന്നിവയാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. കൂടാതെ, ഇടയ്ക്കിടെ വീഴുക, കുറച്ച് സമയം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ ക്ഷീണം അനുഭവപ്പെടുക തുടങ്ങിയവയും ഇതിന്റെ ലക്ഷണങ്ങളാണ്. ഈ രോഗം ബാധിച്ച രോഗികൾക്ക് ശ്വസിക്കാനും ഭക്ഷണം വിഴുങ്ങാനും ബുദ്ധിമുട്ട് അനുഭവപ്പെടാം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!