കുന്നമംഗലം: വാളയാര്‍ സഹോദരിമാരുടെ കൊലക്കേസ് പുനരന്വേഷിക്കണമെന്നും കൊലപാതകികളെ രക്ഷിച്ചത് ഇടത് സര്‍ക്കാര്‍ ആണെന്നും മുഖ്യമന്ത്രി രാജി വെക്കണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി ഇ.പി. അന്‍വര്‍ സാദത്ത്. വെല്‍ഫെയര്‍ പാര്‍ട്ടി കുന്നമംഗലത്ത് ‘ കൊലപാതകികളെ രക്ഷിച്ചത് ഇടത് സര്‍ക്കാര്‍, മുഖ്യമന്ത്രി രാജി വെക്കുക’ എന്ന തലക്കെട്ടില്‍ നടത്തിയ പ്രകടനവും പ്രതിഷേധ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദളിത് കുഞ്ഞുങ്ങള്‍ ക്രൂരമായി പീഡനത്തിനിരയായി അരും കൊല ചെയ്യപ്പെട്ടിട്ടും കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനാകാതെ ഇഷ്ട്ടക്കാരായ കൊടും ക്രിമിനലുകളെ സംരക്ഷിക്കുന്ന ഭരണകൂടം കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് ടി.പി. ഷാഹുല്‍ ഹമീദ്, കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ഇന്‍സാഫ് പതിമംഗലം, സലീം മേലേടത്ത്, സിറാജുദ്ദീന്‍ ഇബ്നു ഹംസ, കെ.കെ. അബ്ദുല്‍ ഹമീദ്, ഇ. അമീന്‍, വാരിസുല്‍ ഹഖ് എന്നിവര്‍ നേതൃത്വം നല്‍കി
കൊലപാതകികളെ രക്ഷിച്ചത് ഇടത് സര്‍ക്കാര്‍; വെല്‍ഫെയര്‍ പാര്‍ട്ടി

