സംസ്ഥാനത്ത് രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച അഞ്ചു ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലെർട്ട് മുന്നറിയിപ്പുള്ളത്.
അതേസമയം, ഞായറാഴ്ച ആറു ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലെർട്ട്.