അട്ടപ്പാടി മധു കൊലക്കേസില്‍ കേസില്‍ നിന്നും പിന്മാറാന്‍ ഭീഷണിയുള്ളതായി മധുവിന്റെ കുടുംബം.കേസിൽ നിന്ന് പിന്മാറാൻ ആവിശ്യപ്പെട്ട് മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി മധുവിന്റെ അമ്മയും സഹോദരിയും പരാതിപ്പെട്ടു.മധുവിന്റെ അമ്മ മല്ലി നൽകിയ പരാതിയിൽ മണ്ണാർക്കാട് മുൻസിഫ് കോടതി അബ്ബാസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടുപുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ,സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും സഹോദരി മല്ലി പറയുന്നു. ഭീഷണി ഭയന്ന് താമസം മാറേണ്ട അവസ്ഥ വരെ എത്തിയെന്നും കുടുംബം പരാതിയില്‍ പറയുന്നു. തങ്ങള്‍ക്ക് അട്ടപ്പാടിയില്‍ ജീവിക്കാന്‍ ഭീഷണി ഉണ്ടെന്നും, മണ്ണാര്‍ക്കാട്ടേക്ക് താമസം മാറ്റാന്‍ ആലോചിക്കുന്നുണ്ടെന്നും മധുവിന്റെ സഹോദരി സരസു നേരത്തെ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
അട്ടപ്പാടിയില്‍ കഴിയാന്‍ ഭീഷണി ഉണ്ടെന്ന് കാണിച്ച് പാലക്കാട് എസ്.പിക്കും മധുവിന്റെ കുടുംബം പരാതി നല്‍കിയിരുന്നു.കേസിൽ 122 സാക്ഷികലാണുള്ളത് ഇതുവരെ 19 പേരെ വിസ്തരിച്ചു. ഇതിൽ ഒമ്പത് പേരും മൊഴിമാറ്റി. വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ ജില്ലാ ജഡ്ജി നിർദേശിച്ചിട്ടും കൂറുമാറ്റം തടയാൻ ആകുന്നില്ല. പ്രതികളുടെ സ്വാധീനത്തിലാണ് പ്രോസിക്യൂഷൻ സാക്ഷികളെന്ന് കുടുംബം ആരോപിക്കുന്നു. നാളെ ഇരുപതാം സാക്ഷി മയ്യൻ എന്ന മരുതനെ വിസ്തരിക്കും.

