കോഴിക്കോട് : ജില്ലയിൽ രണ്ടു പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നാദാപുരം, കൊടുവള്ളി സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത് രണ്ടു പേരും വിദേശത്ത് നിന്നും എത്തിയവർ.ജില്ലയിൽ നാലുപേർ രോഗ മുക്തരായി. കൊടുവള്ളിയിൽ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഒരു വയസ്സുള്ള കുഞ്ഞിന്റെ മാതാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇവർ 18 ന് ഖത്തറിൽ നിന്നെത്തി കോഴിക്കോട്ടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ഇവർക്ക് കാര്യമായ സമ്പർക്കം ഉണ്ടാകില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. നാദാപുരത്ത് രോഗം സ്ഥിരീകരിച്ചത്. മെയ് 27 ന് ദുബായിൽ നിന്ന് കണ്ണൂർ എത്തുകയും അവിടെ നിന്ന് സർക്കാർ സജ്ജമാക്കിയ വാഹനത്തിൽ കൊവിഡ് കെയർ സെന്ററിൽ എത്തുകയുമായിരുന്ന വ്യക്തിക്കാണ്