ഡൽഹി ; ഇന്ത്യയിൽ 24 മണിക്കൂറിനുള്ളിൽ എണ്ണായിരം കടന്നു. 8380 പേർക്കാണ് ഇന്നലെ സ്ഥിരീകരിച്ചത്. 193 പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ മരണ സംഖ്യ അയ്യായിരം കടന്ന് 5164 ആയി. ഇതുവരെ 1,82,143 രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതിൽ 86,984 പേർക്ക് രോഗമുക്തരായി.
നാലുദിവസത്തിനിടെ മുപ്പതിനായിരം പേർക്ക് രോഗം. 750 പേരാണ് മരിച്ചു. രണ്ടാഴ്‌ചക്കുള്ളിൽ രോഗികളും 16 ദിവസംകൊണ്ട് മരണവും ഇരട്ടിച്ചു. ഇത് തുടര്‍ന്നാല്‍ രോഗികൾ ചൊവ്വാഴ്‌ച രണ്ടുലക്ഷം കടക്കും ലോകത്ത് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഒമ്പതാമത്. മരണത്തിൽ 13–-ാമതും
ഗുജറാത്തിൽ 16,000 രോഗികളും ആയിരത്തിലേറെ മരണവും സ്ഥിരീകരിച്ചു ,തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നത് ബിഹാർ, ബംഗാൾ, ഒഡിഷ, ഉത്തർപ്രദേശ് എന്നിവിടങ്ങളില്‍ രോഗവ്യാപനം തീവ്രമാക്കും രാജ്യത്തെ രോഗികളില്‍ മൂന്നിലൊന്നും (64,000)മഹാരാഷ്ട്രയിൽ.2197 മരണം, രോഗികള്‍ 65000 കടന്നു
മുംബൈയിൽമാത്രം 37,000ത്തിലേറെ രോഗികൾ. 1173 മരണം തമിഴ്‌നാട്ടിൽ 22,000 രോഗികള്‍. ചെന്നൈയിൽ മാത്രം 12,000 രോഗികൾ . വിദേശകാര്യമന്ത്രാലയ ആസ്ഥാനത്തെ രണ്ട് ജീവനക്കാർക്ക് കോവിഡ്. റെയിൽവേ ബോർഡിലെ രണ്ട് ഉദ്യോഗസ്ഥർക്ക് രോഗം. രണ്ട് ദിവസത്തേക്ക് റെയിൽ ഭവൻ അടച്ചു.