എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരായ സാമ്പത്തിക ആരോപണത്തിൽ തൽക്കാലം അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ അനധികൃത സ്വത്ത് സമ്പാദനം ചർച്ചയായെങ്കിലും ഇ.പിക്കെതിരേ തത്കാലം അന്വേഷണം ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.അന്വേഷണം വേണോയെന്നു പിന്നീട് തീരുമാനിക്കും.സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം പുറത്തുവന്ന ഇപി ജയരാജനില്‍നിന്നു മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും മറുപടിയുണ്ടായില്ല. ഹാപ്പി ന്യൂ ഇയര്‍ എന്നു മാത്രം പറഞ്ഞ് അദ്ദേഹം മടങ്ങുകയായിരുന്നു.അതേസമയം, മുൻവ്യവസായമന്ത്രിയെന്ന നിലയിൽ സ്വാധീനം ഉപയോഗിച്ച് ഇ.പി. നിയമവിരുദ്ധപ്രവർത്തനങ്ങൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് വിജിലൻസിനു പരാതി നൽകിയിട്ടുണ്ട്.