Kerala News

ടാഗോര്‍ ചിത്രവുമായി മമതയുടെ റോഡ് ഷോ; പകച്ച് ബിജെപി നേതൃത്വം

പശ്ചിമ ബംഗാളില്‍ രവീന്ദ്രനാഥ് ടാഗോറിന്റെ ചിത്രമുയര്‍ത്തിക്കൊണ്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ റോഡ് ഷോ. ബോല്‍പൂരിലെ മമതയുടെ റോഡ് ഷോയാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

രവീന്ദ്രനാഥ് ടാഗോറിന്റെ ചിത്രമുയര്‍ത്തിക്കൊണ്ടാണ് മമത ബാനര്‍ജി റോഡ് ഷോയില്‍ പങ്കെടുത്തത്. ബോല്‍പൂരില്‍ കഴിഞ്ഞ ദിവസം നടന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ റോഡ് ഷോയിലാണ് ടാഗോറിന്റെ ചിത്രവുമോയി മമത നടന്നത്. വലിയ രീതിയിലാണ് ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്.

ബോല്‍പൂരില്‍ അമിത് ഷാ നടത്തിയ റാലിക്ക് തൊട്ടുപിന്നാലെയുള്ള മമതയുടെ റാലി ബി.ജെ.പിക്കെതിരെയുള്ള മമതയുടെ കരുനീക്കമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പാര്‍ട്ടിക്ക് അനുകൂലമായ ഒരു ജനവികാരം ഉണ്ടാക്കുക എന്ന ലക്ഷ്യവും ടി.എം.സിക്കുണ്ട്.

”ടാഗോര്‍ ഇല്ലാതെ നമുക്ക് ബംഗാളിനെ സങ്കല്‍പ്പിക്കാന്‍ കഴിയില്ല. ദേശീയഗാനം മാറ്റാനാണ് ബി.ജെ.പി ഒരുങ്ങുന്നത്. അതൊന്ന് തൊട്ടുനോക്കാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുന്നു,” മമത പറഞ്ഞു.

ബംഗാളിന്റെ സംസ്‌കാരം നശിപ്പിക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുന്നുണ്ടെന്നും ബംഗാളിനെ രാഷ്ട്രീയമായി പിടിച്ചെടുക്കാന്‍ വന്ന പുറത്തുനിന്നുള്ളവരെപ്പോലെയല്ല തങ്ങളെന്നും അനുദിനം ടാഗോറിനെ ഓര്‍ക്കുന്നവരാണെന്നും മമത പറഞ്ഞു.
ബി.ജെ.പി വിദ്വേഷം ഇറക്കുമതി ചെയ്ത് ബംഗാളിന്റെ നട്ടെല്ല് തകര്‍ക്കാന്‍ പദ്ധതിയിടുകയാണെന്ന് മമത ബാനര്‍ജി റോഡ്ഷോയില്‍ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!