കഴിഞ്ഞ 12 വർഷമായി 300 ൽ പരം കുടുബങ്ങൾ കുടിവെള്ളത്തിന് വേണ്ടി ഉപയോഗിക്കുന്ന
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 7 -വാർഡിലെ പാലക്കൽ പെവുംകൂടുമ്മൽ കുടുമ്മൽ കുടിവെള്ള പദ്ധതി നിലച്ചിട്ട് 10 മാസമായി.സ്വന്തമായി കിണർ ഇല്ലാത്ത ഒരുപാട് പാവങ്ങൾ താമസിക്കുന്ന പ്രദേശം ആണ് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വാർഡ് 7ലെ ഈ പ്രദേശം.
നിരവധി തവണ വാർഡ് മെമ്പറോടും അധികൃതരോടും ഇ വിഷയം
ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു നടപടിയും ഇല്ലാത്തതിനാൽ ആണ് 200 ഓളം ഗുണഭോക്താക്കൾ ഒപ്പിട്ട നിവേദനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നും സെക്രെട്ടറി ക്കും നൽകിയത് .
2012ൽ ആണ് ഈ പദ്ധതി യാഥാർഥ്യമായത്.തുടക്കത്തിൽ വാർഡ് 7 ൽ മാത്രമാണങ്കിലും വാർഡ് 5 ലെ വെള്ളം ഇല്ലാത്ത സ്ഥലങ്ങളിലെക്കും ഈ പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു .കംപ്ലയിന്റ് കണ്ടെത്തി പരിഹരികാത്തതിന്റെ പേരിൽ നിലാവീലുള്ള ഗുണഭോക്താക്കൾ പലരും പദ്ധതി ഉപേക്ഷിക്കുന്ന അവസ്ഥയിൽ ആണ്. അത് കൊണ്ട് തന്നെ ഈ പദ്ധതി നിലച്ചുപോകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. പൂനൂർ പുഴയിൽ ആണ് പദ്ധതിയുടെ കിണർ. 40000 ലിറ്റർ വെള്ളം സംഭരിക്കുവാൻ ഉള്ള ടാങ്കും പദ്ധതിക്കുണ്ട്.
പ്രശ്‍നം ഉടൻ പരിഹരിച്ചില്ലങ്കിൽ ജനകീയ സമരത്തിന് ഇറങ്ങാൻ ആണ് ഗുണ ഭോക്താക്കളുടെ തീരുമാനം.
മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ ഒ സലീം ,ടി കബീർ ,രാജേഷ് പികെ ,അഷ്റഫ് പികെ ,രജീഷ് കുമാർ, ,ഷിബുലാൽ ടി ,നസീർ,ആഷിക്ക് പികെ , അബു പികെ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആണ് നിവേദനം നൽകിയത് .