കൊല്ലം: പുനലൂരില്‍ ദേശീയപാതയില്‍ വാഹനാപകടത്തില്‍ മുന്‍ കായികതാരം മരിച്ചു. തൊളിക്കോട് സ്വദേശി ഓംകാര്‍ നാഥ് (25)ആണ് മരിച്ചത്. കൊല്ലം -തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍, വാളക്കോട് പള്ളിക്ക് സമീപമാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദേശീയ മെഡല്‍ ജേതാവും എം എ കോളേജ് മുന്‍ കായികതാരവുമാണ് തിരുവനന്തപുരം എസ് എ പി ക്യാമ്പിലെ ഹവില്‍ദാര്‍ ഓംകാര്‍നാഥ്. കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതരമായ പരുക്കുകളോടെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

