ചോദ്യം ചെയ്യപ്പെടേണ്ടവര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇനിയുമുണ്ടെന്ന് രമേശ് ചെന്നിത്തല. എന്നാല്‍ താനാരുടേയും പേര് പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോവുന്നത്. അച്ഛന്റേയും പാര്‍ട്ടിയുടേയും തണലിലാണ് ബിനീഷ് കൊടിയേരി ഇതെല്ലാം ചെയ്തു കൂട്ടുന്നത്. ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് മുന്നോട്ട് പോകും. തന്റെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കാത്തതിനാല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ദുര്‍ഗ്ഗന്ധം വമിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുന്നോക്ക സംവരണത്തെക്കുറിച്ചുള്ള ചോദ്യത്തില്‍ നിലവില്‍ സംവരണം ഉള്ളവരെ ബാധിക്കാതെ മുന്നോക്ക സംവരണം ഏര്‍പ്പെടുത്തുന്നതില്‍ അനുകൂല നിലപാടാണെന്നും വിഷയത്തില്‍ മുസ്ലീം ലീഗിന്റെ ആശങ്ക സ്വാഭാവികമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ബിനീഷ് കൊടിയേരി, ശിവശങ്കര്‍ വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.