ന്യൂഡൽഹി: ബാബ്റി മസ്ജിദ് തകർത്തതിനു പിന്നിലെ ഗൂഢാലോചനക്കേസിൽ ലഖ്നൗവിലെ സിബിഐ പ്രത്യേക കോടതി വിധി പറഞ്ഞു. ക്രിമിനൽ കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. മുൻകൂട്ടി ആസൂത്രിതമായി ചെയ്തതാണെന്നുള്ള ശക്തമായ തെളിവുകൾ ലഭ്യമായിട്ടില്ലെന്നും കോടതി. ബാബരി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ല എന്നാണ് കോടതി കണ്ടെത്തൽ.
ആൾക്കൂട്ടമാണ് ബാബ്റി മസ്ജിദ് തകർത്തത്. നിലവിലെ കേസിലെ പ്രതികൾ അക്രമണത്തിനെത്തിയ ആളുകളെ നിയന്ത്രിക്കാൻ എത്തിയവരാണെന്നും കോടതിയുടെ കണ്ടെത്തൽ . 28 വർഷങ്ങൾക്ക് ശേഷമാണ് വിധി പുറപ്പെടുവിക്കുന്നത്. ബിജെപി മുതിർന്ന നേതാക്കളായ എൽ കെ അദ്വാനി, മുരളീമനോഹർ ജോഷി, ഉമാഭാരതി, എന്നിവർ വീഡിയോ കോൺഫ്രൻസ് വഴി പങ്കെടുത്തു. 27 പേർ കോടയിലെത്തി. 48 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത് 16 പേര് വിചാരണക്കാലയളവിൽ മരിച്ചു.
അദ്വാനി ഉൾപ്പെടെയുള്ളവർക്ക് എതിരായ ഗൂഢാലോചനക്കുറ്റം നിലനിൽക്കുമെന്ന് 2017ൽ സുപ്രീംകോടതി ഉത്തരവുണ്ടായിരുന്നു. ഈ ഉത്തരവുകളാണ് ഇതോടെ തള്ളപ്പെടുന്നത്. ഫോട്ടോയും,വിഡിയോയും ഉൾപ്പെടുന്ന തെളിവുകൾ യാഥാർത്ഥമാണോ എന്ന് പ്രോസിക്യൂഷന് തെളിയിക്കാൻ കഴിഞ്ഞില്ലയെന്നാണ് സിബിഐ കോടതിയുടെ കണ്ടെത്തൽ

