Local

ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു

മുക്കം: എടലമ്പാട്ട് വെളിച്ചം വാട്‌സാപ്പ് കൂട്ടായ്മ ആനയാംകുന്ന് വി.എം.എച്ച്.എം. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എസ്.പി.സി യൂണിറ്റുമായി സഹകരിച്ചു കൊണ്ട് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. എക്‌സൈസ് ഇന്‍സ്‌പെകടര്‍ എം.കെ.ഗിരീഷ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം സമൂഹത്തിലുണ്ടാക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ച് അദ്ധേഹം വിശദീകരിച്ചു. വാര്‍ഡ് മെമ്പര്‍ പി.പി.ശിഹാബുദ്ധീന്‍ അധ്യക്ഷനായി. കമ്യൂണിറ്റി പോലീസ് ഓഫീസര്‍ ഇസ്ഹാഖ് കാരശ്ശേരി, പി.എം.പ്രിന്‍സാര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍ എം.എ.എം.ഒ.കോളേജ്), മുക്കം പോലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ടി.ലീന, സമാന്‍ ചാലൂളി തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ലഹരി വിരുദ്ധ റാലിക്ക് ഒ.ആയിഷ നേതൃത്വം നല്‍കി. എസ്.പി.സി. കമാന്റര്‍ ആര്‍.ആദിത്യ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ സി.കെ.രവി സ്വാഗതവും മുഹാജിറ നന്ദിയും പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!