News

ഇൻസ്റ്റഗ്രാമിൽ ‘മോശം റീലുകൾ, ചോദ്യം ചെയ്ത ഭർത്താവിന് കത്തി കൊണ്ട് കുത്ത്

ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവിനെ ഭാര്യ കത്തി കൊണ്ട് കുത്തിവീഴ്ത്തി. ഭാര്യ ഇസ്രത്ത് ഇന്‍സ്റ്റഗ്രാമില്‍ പോണോഗ്രാഫിക് വിഡിയോകള്‍ പങ്കുവയ്ക്കുകയാണെന്നും ഇത് എതിര്‍ക്കുമ്പോള്‍ അക്രമണവും ഭീഷണിയുമാണെന്ന് ഭര്‍ത്താവ് അനസ് പോലീസിൽ പരാതിനൽകി.സംഭവത്തില്‍ ഇസ്രത്തിനെതിരെ ലോനി പൊലീസ് കേസെടുത്തു.

2024 ല്‍ ഭാര്യ ഇന്‍സ്റ്റഗ്രാം ഡൗണ്‍ലോഡ് ചെയ്തതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് അനസ് പറയുന്നു. ഇതോടെ ഭാര്യ വ്ലോഗിങ് ആരംഭിച്ചു. അന്യപുരുഷന്മാരുമായി വീഡിയോ ചെയ്യാന്‍ ആരംഭിച്ചു. ഇതിനെ എതിര്‍ത്തതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇന്‍സ്റ്റഗ്രാം വിഡിയോയുടെ പേരില്‍ ഇസ്രത്ത് വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഒഴിവാക്കുകയാണ്. ഒന്നിലധികം പുരുഷന്മാരുമായി ബന്ധമുണ്ട്. കൂടുതല്‍ സമയവും ഫോണിലും സമൂഹ മാധ്യമങ്ങളിലുമാണ്. ഇക്കാര്യങ്ങള്‍ ചോദ്യം ചെയ്യുമ്പോള്‍ ദേഷ്യപ്പെടുകയും ആത്മഹത്യ ഭീഷണിമുഴക്കുകയും വ്യാജ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും പൊലീസില്‍ നല്‍കിയ പരാതിയിലുണ്ട്.

അക്രമത്തിന്‍റെ വിഡിയോയും ഇയാള്‍ പൊലീസിന് ഹാജരാക്കി. 16 സെക്കന്‍ഡുള്ള വിഡിയോയില്‍ കുട്ടിയുമായി നില്‍ക്കുന്ന അനസിന് നേര്‍ക്ക് കത്തിയുമായി തര്‍ക്കിക്കുന്ന ഇസ്രത്തിനെ കാണാം. ഒന്നിലധികം തവണ യുവതി ഇയാളെ കുത്തുന്നതും വിഡിയോയിലുണ്ട്. ഇസ്രത്തിനെതിരെ ലോനി പൊലീസ് കേസെടുത്തിട്ടുണ്ട്. കത്തി ഉപയോഗിച്ച് കുത്തുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും ലോനി എസ്പി സിദ്ധാര്‍ഥ് ഗൗതം പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!