കുന്ദമംഗലം: കൊടുവള്ളി പിലാശ്ശേരി വഴി കോഴിക്കോട് റൂട്ടില്‍ ഓടുന്ന സുല്‍ത്താന്‍ ബസിന് നേരെ വീണ്ടും ആക്രമണം. ബസിന്റെ ഗ്ലാസ് അജ്ഞാതര്‍ എറിഞ്ഞു തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. കരുവന്‍ പൊയില്‍ അങ്ങാടിക്ക് സമീപം നിര്‍ത്തിയിട്ടതായിരുന്നു ബസ്. ജീവനക്കാര്‍ രാവിലെ ബസ് എടുക്കാന്‍ എത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത് കണ്ടത്. കൊടുവള്ളി എസ് ഐ സംഭവസ്ഥലത്ത് എത്തി ബസ് പരിശോധിച്ചിരുന്നു.
കഴിഞ്ഞദിവസം ഓമശ്ശേരി സ്റ്റാന്‍ഡില്‍ വച്ച് സുല്‍ത്താന്റെ മറ്റൊരു ബസിന്റെ സൈഡ് ഗ്ലാസ് അടിച്ചു തകര്‍ത്തിരുന്നു. ഇതിനെതിരെ ബസ്സുടമ കൊടുവള്ളി സിഐക്ക് പരാതി നല്‍കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കൊടുവള്ളി സി ഐ അഭിലാഷ് പറഞ്ഞു.