കോട്ടയം: മൂലവട്ടത്ത് വിഷാംശം ഉള്ളില്‍ ചെന്ന് ഒരാള്‍ മരിച്ചു. മൂലവട്ടം സ്വദേശി വിദ്യാധരനാണ് മരിച്ചത്. വിദ്യാധരന്‍ അരളി ഇലയുടെ ജ്യൂസ് കഴിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനും മറ്റു ശാസ്ത്രീയ പരിശോധനകള്‍ക്കും ശേഷമെ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയുവെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ വൈകിട്ടാണ് സംഭവം.