Kerala News

‘കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍ പ്രവചനാതീതം’; ഇടുക്കിയിലും വയനാട്ടിലും ഹൈ ആള്‍ട്ടിട്യൂഡ് റെസ്‌ക്യൂ ഹബ്ബ് സ്ഥാപിക്കുമെന്ന് റവന്യൂമന്ത്രി കെ.രാജന്‍

ഇടുക്കി കുടയത്തൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടല്‍ പ്രവചനാതീതമായ അപകടമായിരുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജന്‍ നിയമസഭയില്‍. ഉരുള്‍പൊട്ടലിന് ഒരു സാധ്യതയും ഇല്ലാത്ത സ്ഥലമായിരുന്നു അവിടമെന്ന് അദ്ദേഹം പറഞ്ഞു. ഡിസാസ്റ്റര്‍ മാന്ജ്മെന്റ് പ്ലാനോ കാലാവസ്ഥാ മുന്നറിയിപ്പുകളോ സംസ്ഥാനത്ത് ഫലപ്രദമല്ലെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിന് മറുപടി നല്‍കവേയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇടുക്കി, വയനാട് ജില്ലകളില്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് റെസ്‌ക്യൂ ഹബ്ബ് സ്ഥാപിക്കും. കൂടുതല്‍ ഡോപ്ലര്‍ റഡാറുകള്‍ കേന്ദ്രസര്‍ക്കാരിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

രണ്ട് റഡാര്‍ സംവിധാനങ്ങള്‍ കൂടി സ്ഥാപിക്കണമെന്ന് പലതവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെ നടപ്പായിട്ടില്ല. കുടയത്തൂര്‍ ഉരുള്‍പൊട്ടലിന് ഒരു സാധ്യതയുമില്ലാതിരുന്ന പ്രദേശമായിരുന്നു. 70 വര്‍ഷം മുമ്പാണ് അവിടെ ഉരുള്‍പൊട്ടലുണ്ടായത്. കലാവസ്ഥാ മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്താന്‍ കൊച്ചി സര്‍വകലാശാലയുമായി സഹകരിക്കും. ഇതിനായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!