കോഴിക്കോട് : കഴിഞ്ഞ ദിവസം കുന്ദമംഗലം പതിമംഗലത്ത് കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിലുള്ള 67 പേരുടെ പരിശോധന ഫലം നെഗറ്റീവ്. നേരത്തെ ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ടിൽ നിന്നും കുടുംബത്തിലെ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.
നേരത്തെ നിരവധി ഇടങ്ങളിൽ ഇദ്ദേഹം സന്ദർശനം നടത്തിനാൽ പ്രദേശത്ത് ആശങ്ക ഉയർന്നിരുന്നു. രോഗവ്യാപനം കണക്കിലെടുത്ത് പതിമംഗലത്ത് ജില്ലാ ഭരണ കൂടം കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിലവിൽ ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആരോഗ്യ നില തൃപ്തികരണമാണ്

