കോഴിക്കോട്: കോവിഡ് ബാധ സ്ഥിരീകരിച്ച കല്ലായ് പള്ളിക്കണ്ടി സ്വദേശി കെ ടി ആലിക്കോയ (77) മരണപ്പെട്ടു . മരണകാരണം ഹൃദയാഘാതമാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലിക്കോയ.
നേരത്തെ കൊല്ലത്തും ചികിത്സയിലായിരുന്ന 73കാരി മരണപെട്ടിരുന്നു. കൊട്ടാരക്കര തലച്ചിറ സ്വദേശിനി അസ്മ ബീവിയാണ് മരിച്ചത്. കൊവിഡിനെ തുടർന്ന് ഈ മാസം 20ാം തീയതിയാണ് അസ്മ ബീവിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

