ഇടുക്കി: പീരുമേട് പട്ടുമലയിൽ വീടുകൾ കയറി പ്രാർത്ഥിന നടത്തിയ പാസ്റ്റർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഈ പ്രദേശത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് പാസ്റ്റർക്ക് എതിരെ കേസെടുത്തിരുന്നു.
സാമൂഹിക അകലം പാലിക്കാതെ കണ്ടെയ്ൻമെന്റ് സോണുകളിലെ വീടുകളിൽ ഉൾപ്പെടെ അറുപതിലധികം വീടുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പാസ്റ്റർ കയറിയിറങ്ങി പ്രാർത്ഥന നടത്തിയത്. സംഭവത്തിൽ പൊലീസ് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസെടുത്തു. ഇതിന് പിന്നാലെ പാസ്റ്ററുടെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യുകയായിരുന്നു.

