ബാഹുബലി ചിത്രത്തിന്റെ സംവിധായകൻ എസ് എസ് രാജമൗലിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങൾക്കും പരിശോധന ഫലം പോസിറ്റീവാണെന്ന് അദ്ദേഹം കുറിപ്പിൽ പറഞ്ഞു.
തനിക്കും കുടുംബാംഗങ്ങൾക്കും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചെറിയ പണിയുണ്ടായെന്നും പിന്നീട് പനിയ്ക്ക് കുറവുണ്ടായെങ്കിലും കോവിഡ് പരിശോധന നടത്തുകയായിരുന്നുവെന്നും പരിശോധന ഫലം പോസിറ്റീവ് ആണെന്നും അദ്ദേഹം തന്നെ ഫേസ്ബുക് കുറിപ്പിലൂടെ അറിയിച്ചു. നിലവിൽ ഡോക്ടർമാരുടെ നിർദ്ദേശപ്രകാരംകുടുംബവും സംവിധായകനും നിരീക്ഷണത്തിൽ കഴിയുകയാണ്.
രോഗലക്ഷണങ്ങൾ ഇല്ല. വലിയ പ്രശ്നങ്ങൾ ഇല്ല. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ ഞങ്ങൾ പാലിക്കുന്നുണ്ടെന്നും. പ്ലാസ്മ ദാനം ചെയ്യാൻ ആൻ്റിബോഡി ഡെവലപ്പ് ആവാൻ ഞങ്ങൾ കാത്തു നിൽക്കുകയാണ്.”- അദ്ദേഹം കുറിപ്പിലൂടെ പറയുന്നു.
2001ൽ സ്റ്റുഡൻ്റ് നമ്പർ വൺ എന്ന സിനിമയിലൂടെയാണ് രാജമൗലി സിനിമാ മേഖലയിൽ എത്തുന്നത്. മഗധീര (2009), ഈഗ (2012) എന്നീ സിനിമകൾ അദ്ദേഹത്തെ തെലുങ്ക് സിനിമയിലെ സൂപ്പർ സംവിധായകനാക്കി. ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ എന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമായി.