News

രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതിയില്‍ അടിമുടി മാറ്റം

രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതിയില്‍ അടിമുടി മാറ്റം വരുത്താന്‍ പോകുന്നു . ഇപ്പോഴത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി രീതികള്‍ മാറ്റുന്ന കരട് വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. നാല് ഘട്ടങ്ങളിലായി പന്ത്രണ്ട് ഗ്രേഡുകള്‍ പൂര്‍ത്തിയാക്കുന്ന പതിനെട്ടു വര്‍ഷ വിദ്യാഭ്യാസ സമ്പ്രദായം ആണ് രാജ്യത്ത് നിലവില്‍ വരുന്നത് . ഇഷ്ടമുള്ള വിഷയങ്ങള്‍ മാത്രം തെരഞ്ഞെടുത്തു പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ അവസരം ഉണ്ടാകുമെന്നാണ് അ വകാശപെടുന്നത്. മാനവ വിഭവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയമായി മാറും. ഔദ്യോഗിക പ്രഖ്യാപനം വൈകീട്ട് നാലിന് ദില്ലിയില്‍ നടക്കും.

രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പൊളിച്ചെഴുത്താണ് വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നത് . മൂന്ന് മുതല്‍ പതിനെട്ട് വയസ്സ് വരെയുള്ളവര്‍ക്ക് വിദ്യാഭ്യാസം അവകാശമാക്കും. കരിക്കുലത്തിന് പുറത്ത് കലാകായിക മേഖലകളിലടക്കം പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടി പ്രാമുഖ്യം നല്‍കുന്ന വിധം വിഭ്യാഭ്യാസ രീതി മാറ്റാനാണ് തീരുമാനിക്കുന്നത് .പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷാ സമ്പ്രദായങ്ങലിലും മാറ്റം വരും. 10+2 എന്ന നിലവിലെ രീതി മാറി 5+3+3+4 എന്ന ഘടനയിലേക്ക് വിദ്യാഭ്യാസ രീതി പരിഷ്‌കരിക്കരിക്കുന്നത്. അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയില്‍ തന്നെ നടത്താനും ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ക്ലാസുകളില്‍ ഭാഷയും കണക്കും മാത്രം പഠിപ്പിക്കാനും പുതിയ നയത്തില്‍ ശുപാര്‍ശയുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!