കോഴിക്കോട്: കുന്ദമംഗലം ഐഐഎം ലെ മാലിന്യം മൂലം കുടിവെള്ളം നഷ്ടപ്പെട്ട് ദുരിതമനുഭവിക്കുന്ന കുന്ദമംഗലം മാട്ടുമ്മല്‍ പ്രദേശവാസികള്‍ക്ക് ആശ്വാസം പകര്‍ന്നുകൊണ്ട് കോഴിക്കോട് ജില്ല കലക്ടര്‍ സാംബശിവ റാവു. കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം മാട്ടുമ്മല്‍ പ്രദേശത്തെ നിവാസികളാണ് കാലങ്ങളായി ശുദ്ധജലം കിട്ടാതെ ഐഐഎംന്റെ കാരുംണ്യത്തിന് വേണ്ടി കനിഞ്ഞിരുന്നത്. ഇവരുടെ വീടുകളിലെ കിണറുകളാണ് ഐഐഎമ്മിലെ മാലിന്യം ഒഴുകിയെത്തി ഉപയോഗശൂന്യമായത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം ശുചിത്വ മിശനും പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും ഡിസാസ്റ്റര്‍ മാനേജ്‌മെന്റും അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ വ്യാപകമായി മാലിന്യം മണ്ണിലേക്ക് ഇറങ്ങിയതായി കണ്ടെത്തുകയുമായിരുന്നു.
ഇതിനിടയില്‍ ഐഐഎം പ്രദേശവാസികള്‍ക്ക് നല്‍കിക്കൊണ്ടിരുന്ന കുടിവെള്ളം നിര്‍ത്തലാക്കി നാട്ടുകാരെ കൂടുതല്‍ ബുദ്ധിമുട്ടാക്കിയിരുന്നു. ഇവരുടെ പ്രയാസങ്ങള്‍ കുന്ദമംദലം ന്യൂസ് ഡോട്ട് കോമം നേരത്തെ വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് ഏറെ ബുദ്ധിമുട്ടിലായ കുടുംബങ്ങള്‍ കലക്ടറെ നേരിട്ട് കണ്ട് പ്രശ്‌നത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കുടിവെള്ളം പുനസ്ഥാപിക്കാന്‍ കലക്ടര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണത്തിനായി കലക്ടര്‍ ഒരു ടീമിനെ നിയമിക്കുകയും ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന ഉറപ്പ് നല്‍കുകയും ചെയ്തു. കലക്ടര്‍ ഇന്ന് പ്രദേശം സന്ദര്‍ശിക്കാനും സാധ്യതയുണ്ട്.
ആക്ഷന്‍ കമ്മിറ്റി അംഗങ്ങളായ പി.കെ പ്രമീള, പി.ചാത്തുക്കുട്ടി, ബിന്ദു ടി.പി, താജുദ്ധീന്‍, സുബ്രഹ്മണ്യന്‍ കെ. സുധീഷ്‌കുമാര്‍ പി എന്നിവരായിരുന്നു കലക്ടറെ കണ്ടത്.