കുന്ദമംഗലം: കേരളം അറിയപ്പെടുന്ന അന്ധനും തെരുവ് ഗായകനുമായ കുഞ്ഞാവയെന്ന മൊയ്തീനിന്റെ പെൺമക്കളിൽ മൂത്തകുട്ടിയ്ക്ക് എസ് എസ് എൽ സി പരീക്ഷയിൽ വിജയം. ഏറെ ദുരിതത്തിൽ നിന്നും പഠിച്ചാണ് ഫാത്തിമ റിയാന വിജയം കൈവരിച്ചത്.
കുന്ദമംഗലം ഹൈസ്സ്കൂളിൽ പഠിക്കുന്ന ഈ കൊച്ചു മിടുക്കിയ്ക്ക് വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിൽ ഒരുപക്ഷെ ഇതിലും മികച്ച വിജയം കൈവരിക്കാൻ കഴിയുമായിരുന്നുവെന്നാണ് കുഞ്ഞാവ പറയുന്നത്. പട്ടിണിയിലും പരിവട്ടത്തിലും അവൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യം ഒരുക്കാനില്ലായിരുന്നുവെന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ഇല്ലായ്മകളിൽ നിന്നും മികച്ച വിജയമാണ് ഈ കുട്ടി കൈവരിച്ചിരിക്കുന്നത്. മുൻപോട്ടും പഠിക്കാനുള്ള ആഗ്രഹം കുട്ടി പ്രകടിപ്പിക്കുന്നുണ്ട്. ഹൃദ്രോഗി കൂടിയായ കുഞ്ഞാവ, മരുന്ന് പോലും വാങ്ങാൻ കഴിയാതിരുന്ന കുഞ്ഞാവയുടെ ദുരിതം നേരത്തെ കുന്ദമംഗലം ന്യൂസ് നൽകുകയും തുടർന്ന് നിരവധി സഹായങ്ങൾ ലഭ്യമാകുകയും ചെയ്തിരുന്നു. ഇന്ന് കേരളം അറിയപ്പെടുന്ന തെരുവ് ഗായകനായി കുഞ്ഞാവ അറിയപ്പെട്ടു കഴിഞ്ഞു. ദുരിത ജീവിതത്തിലെ കുഞ്ഞാവയുടെ മകളുടെ വിജയത്തിന് ആശംസകൾ നേരുന്നു.