ഡൽഹി : ഫെബ്രുവരി 22 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് പുറത്ത് പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്ത ജെഎൻയു വിദ്യാർത്ഥി നടാഷ നർവാളിനെതിരെ യുഎപിഎ ചുമത്തി. പ്രക്ഷോഭത്തിൽ പങ്കെടുക്കുക മാത്രം ചെയ്ത നടാഷയെയും സുഹൃത്തിനെയും പ്രതിഷേധനത്തിൽ പങ്കെടുത്തതിനെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. യാതൊരു പ്രകോപനവും കൂടാതെ ആയിരുന്നു പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡൽഹി കലാപത്തിൽ ഈ നിയമം ചുമത്തപ്പെടുന്ന ഒമ്പതാമത്തെയാളാണ് നടാഷ . ഫെബ്രുവരി ഇവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരമായിരുന്നു ഇത്. നേരത്തെ ഡൽഹി ഹൈകോടതി ജാമ്യം നൽകിയിരുന്നു.