Kerala

സർക്കാർ ജീവനക്കാരുടെ ശമ്പള ഓർഡിനൻസിൽ ഗവർണ്ണർ ഒപ്പു വെച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡിനെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കുന്നതിനുള്ള മന്ത്രി സഭ ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വെച്ചു. ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കുന്നതിന് സർക്കാർ നേരത്തേ പുറപ്പെടുവിച്ച ഉത്തരവിന് നിയമപരമായി പിൻബലമില്ലെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചതിനെ പിന്നാലെ ആയിരുന്നു ഓർഡിനൻസ് പുറത്തിറക്കിയത്.

ഗവർണർ ഓർഡിനസിൽ ഒപ്പു വെച്ചതോടെ ജീവനക്കാരുടെ ശമ്പളം ഈ മാസം മുതൽ സർക്കാരിന് മാറ്റി വെക്കാവുന്നതാണ്. അടുത്ത ആറു മാസത്തിനുള്ളിൽ എന്ന് പണം തിരിച്ചു നൽകും എന്ന കാര്യം സർക്കാർ വ്യക്തമാക്കിയാൽ മതി. സർക്കാർ നടപടിയ്‌ക്കെതിരെ പ്രതിപക്ഷ സംഘടനകൾ വീണ്ടും കോടതിയിൽ പോകുമെന്ന് നേരത്തെ നേതാക്കൾ അറിയിച്ചിരുന്നു. കേരള ഡിസാസ്റ്റർ ആൻഡ് പബ്ലിക് എമർജൻസി സ്‌പെഷ്യൽ പ്രൊവിഷൻസ് ആക്ട് അനുസരിച്ചാണ് ഓർഡിനൻസ് പുറത്തിറക്കിയത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!