പിതാവിന്റെ മരണശേഷം ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ് തനിക്കു മാനസിക പിന്തുണ നൽകിയതെന്നും തുറന്നുപറഞ്ഞ് മുൻ ലോക്സഭാംഗവും കന്നഡ നടിയുമായ ദിവ്യ സ്പന്ദന. ‘വീക്കെൻഡ് വിത്ത് രമേഷ്, സീസൺ 5’ എന്ന കന്നഡ ടോക്ക് ഷോയുടെ ഒരു എപ്പിസോഡിലാണ് കോൺഗ്രസിന്റെ വക്താവായ ദിവ്യ സ്പന്ദന തന്റെ പിതാവിന്റെ ഓർമകൾ പങ്കുവച്ചത്.
എന്റെ പിതാവിനെ നഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഞാൻ പാർലമെന്റിലെത്തി. എനിക്ക് ആരെയും, ഒന്നും അറിയില്ലായിരുന്നു. പാർലമെന്റ് നടപടികളെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നിലെന്ന് ദിവ്യ പരിപാടിയിൽ പരിപാടിയിൽ പറഞ്ഞു. ക്രമേണ എല്ലാം മനസ്സിലാക്കിയെന്നും ജോലിയിൽ മുഴുകിയതോടെ സങ്കടം മറന്നതായും അവർ പറഞ്ഞു. ജനങ്ങളാണ് തനിക്ക് ആത്മവിശ്വാസം നൽകിയത്. ആത്മഹത്യ ചെയ്യണമെന്ന തോന്നലുണ്ടായപ്പോൾ രാഹുൽ ഗാന്ധിയാണ് തന്നെ വൈകാരികമായി പിന്തുണച്ചത്. എന്റെ ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനച്ചത് എന്റെ പിതാവാണ്, മൂന്നാമത്തേത് രാഹുൽ ഗാന്ധിയാണെന്നും സ്പന്ദന വെളിപ്പെടുത്തി.

