കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ജനുവരി ഒന്നിന് 10,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി കുന്ദമംഗലം മണ്ഡലത്തിലെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം പി.ടി.എ റഹീം എം.എല്‍.എ വിളിച്ചു ചേര്‍ത്ത ആരോഗ്യം, തദ്ദേശ സ്വയംഭരണം, പോലീസ്, ഫയര്‍ & റസ്‌ക്യു വകുപ്പുകളുടേയും സ്‌കൂള്‍ പി.ടി.എ, ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍മാര്‍
എന്നിവരുടേയും യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്.
ശുചീകരണ സാമഗ്രികള്‍ വാങ്ങുന്നതിന് എസ്.എസ്.കെ ഫണ്ട് ഉപയോഗപ്പെടുത്താനും ഫയര്‍ ഫോഴ്‌സിന് സാനിറ്റൈസ് ചെയ്യുന്നതിനുള്ള കെമിക്കല്‍സ് ലഭ്യമാക്കാനും സ്‌കൂളുകളില്‍ ഒഴിവുള്ള തസ്തികകളില്‍ ഗസ്റ്റ് അധ്യാപകരേയും സ്വീപര്‍മാരേയും ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനും അനുമതി നല്‍കുന്ന വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് എം.എല്‍.എ പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ കൂട്ടം കൂടാതിരിക്കാന്‍ പോലീസിന്റെ നീരീക്ഷണം ഉണ്ടാവണമെന്നും പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഗ്രാമപഞ്ചായത്ത്
പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍, പി.ടി.എ പ്രസിഡന്റ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ യോഗം വിളിച്ചു ചേര്‍ത്ത് നടപടികള്‍ അവലോകനം ചെയ്യണമെന്നും
എം.എല്‍.എ നിര്‍ദ്ദേശിച്ചു.
പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.ടി മോഹനന്‍, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ സി ഷൈജു, കെ സാജന്‍, ഫയര്‍ & റസ്‌ക്യു ഓഫീസര്‍ കെ.സി സുജിത്കുമാര്‍, ആരോഗ്യ
വകുപ്പ് ഉദ്യോഗസ്ഥര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍, പി.ടി.എ പ്രസിഡന്റുമാര്‍
സംബന്ധിച്ചു.
കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി.പി സുരേഷ്ബാബു സ്വാഗതവും കുന്ദമംഗലം ഹയര്‍ സെകന്ററി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ്
ടി ജയപ്രകാശന്‍ നന്ദിയും പറഞ്ഞു.