കേരളത്തിൽ നിന്നുളള ഒരു ജ്വല്ലറി ഉടമ നൽകിയ പരാതിയിൽ തമിഴ്‌നാട് മുൻ ആരോഗ്യമന്ത്രിയും മുൻ എംഎൽഎയുമായ ഡോ.സി.വിജയഭാസ്‌കറിനെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ ഓഫീസിലാണ് ചോദ്യം ചെയ്യൽ.സ്വര്‍ണം വാങ്ങിയ ശേഷം പണം നല്‍കിയില്ലെന്നാണ് ആരോപണം.
മുൻപും അനധികൃത സ്വത്ത് സമ്പാദനത്തിനുൾപ്പടെ വിവിധ കേസുകൾ വിജയഭാസ്‌കറിനെതിരെ ഉണ്ടായിരുന്നു. 2016 ലാണ് കേരളത്തിലെ ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് കൊച്ചിയില്‍ താമസിക്കുന്ന ശര്‍മ്മിള എന്ന യുവതി രണ്ടര കേടി രൂപയുടെ സ്വര്‍ണം വാങ്ങി പണം നല്‍കാതെ വഞ്ചിച്ചു എന്ന് പരാതി നല്‍കുന്നത്. അങ്കമാലി പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഈ പരാതിയുടെ ഭാഗമായി വലിയ കള്ളപ്പണ ഇടപാട് ഉണ്ടെന്ന് മനസിലാക്കിയാണ് ഇ ഡി ഈ കേസ് അന്വേഷണം ഏറ്റെടുത്തത്.ഇതിന്റെ ഭാഗമായി ശര്‍മ്മളയില്‍ നിന്ന് അടക്കം ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് വിജയഭാസ്‌കറിനെ ഇഡി ചോദ്യം ചെയ്യുന്നത്