Kerala News

വട്ട് മുഖ്യമന്ത്രിക്കാണോ എന്ന് വ്യക്തമാക്കണം, വിജിലന്‍സ് അഴിമതി കണ്ടെത്തിയാല്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ധനമന്ത്രിക്ക് കഴിയില്ലെന്നും ചെന്നിത്തല

Ramesh Chennithala - Latest News on Ramesh Chennithala | Read Breaking News  on Zee News

കെ.എസ്.എഫ്.ഇയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിജിലന്‍സ് റെയ്ഡ് നടത്തിയത് ആരുടെ വട്ടാണെന്ന ധനമന്ത്രി തോമസ് ഐസകിന്റെ ചോദ്യത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ്. വിജിലന്‍സ് മുഖ്യമന്ത്രിയുടെ വകുപ്പാണ് എന്ന് ഐസക് ഓര്‍ക്കണം, മുഖ്യമന്ത്രിക്കാണോ വട്ടെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

‘വിജിലന്‍സിനെ നയിക്കുന്ന മുഖ്യമന്ത്രിക്കാണോ അതോ സ്വയം വട്ടാണെന്നാണോ അതോ അഴിമതി കണ്ടെത്തുന്നതാണോ വട്ടെന്ന് ധനമന്ത്രി വ്യക്തമാക്കണം. തോമസ് ഐസകിന് ധനകാര്യമന്ത്രി എന്ന നിലയില്‍ തനിക്ക് കീഴിലുള്ള ഒരു വകുപ്പിലും അഴിമതി കണ്ടെത്തുന്നത് ഇഷ്ടമല്ല. അഴിമതി കണ്ടെത്തുന്നത് കണ്ടാല്‍ തോമസ് ഐസക് ഉറഞ്ഞുതുള്ളും. കെ.എസ്.എഫ്.ഇയുടേത് പൊതുസമൂഹത്തിന്റെ പണമാണ്. വിജിലന്‍സ് അതില്‍ അഴിമതി നടന്നുവെന്ന് കണ്ടെത്തിയാല്‍ അത് വട്ടാണെന്ന് പറഞ്ഞ് തോമസ് ഐസകിന് ഒഴിഞ്ഞുമാറാനാകില്ല’, ചെന്നിത്തല പറഞ്ഞു.

എന്തുകൊണ്ടാണ് റെയ്ഡിന്റെ വിവരങ്ങള്‍ വിജിലന്‍സ് പുറത്തുവിടാത്തതെന്നും ചെന്നിത്തല ചോദിച്ചു. വിജിലന്‍സിന്റെ മാസ് ഓപ്പറേഷനായിരുന്നു നടന്നത്. ഇത്തരം ഓപ്പറേഷനുകള്‍ കഴിഞ്ഞാല്‍ അന്വേഷണത്തിന്റെ വിവരങ്ങള്‍ പുറത്തുവിടാറുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് കെ.എസ്.എഫ്.ഇ റെയ്ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും ചെന്നിത്തല ചോദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!