National News

ആക്രമണം നടത്തുന്നവര്‍ ഹിന്ദുക്കളല്ല, കപടവിശ്വാസികള്‍; ത്രിപുരയിലെ വിഎച്ച്പി ആക്രമണത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി

ഹിന്ദുക്കളുടെ പേരില്‍ അക്രമവും വിദ്വേഷ പ്രചരണവും നടത്തുന്നവര്‍ ഹിന്ദുക്കളല്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ത്രിപുരയില്‍ മുസ്ലിങ്ങള്‍ക്ക് നേരെ വിഎച്ച്പിയുടെ നേതൃത്വത്തില്‍ തീവ്ര ഹിന്ദുത്വ സംഘങ്ങള്‍ ആക്രമണം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

”ത്രിപുരയില്‍ നമ്മുടെ മുസ്ലിം സഹോദരങ്ങള്‍ക്ക് നേരെ ക്രൂരത കാണിക്കുകയാണ്. ഹിന്ദുക്കളുടെ പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നവരും അക്രമം നടത്തുന്നവരും ഹിന്ദുക്കളല്ല, കപടവിശ്വാസികളാണ്.
എത്രനാള്‍ സര്‍ക്കാര്‍ അന്ധനും ബധിരനുമാണെന്ന് നടിച്ചുകൊണ്ടേയിരിക്കും?” രാഹുല്‍ പറഞ്ഞു.

ത്രിപുരയില്‍ വി.എച്ച്.പി റാലിക്കിടെ മുസ്‌ലിം പള്ളിക്ക് നേരെ ആക്രമണം നടന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. റാലിക്കിടെ ഒരു സംഘം ആളുകള്‍ കല്ലെറിയുകയും പള്ളിയുടെ വാതില്‍ നശിപ്പിക്കുകയും ചെയ്തു.പള്ളിക്ക് നേരെ ആക്രമണം നടത്തുകയും രണ്ട് കടകള്‍ കത്തിക്കുകയും ചെയ്തിരുന്നു.
റോവര്‍ ബസാറില്‍ മുസ്ലിം വിഭാഗങ്ങള്‍ നടത്തുന്ന കടകള്‍ അക്രമികള്‍ കൊള്ളയടിക്കുകയും മൂന്നു വീടുകള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.

ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടായിരുന്നു റാലി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!