
യു.പിയിലെ ഹാത്രാസ് സംഭവത്തേക്കാൾ ഗുരുതരമാണ് വാളയാർ പെൺകുട്ടികളുടെ ദുരന്തമെന്ന് യു സി രാമൻ.വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രാദേശിക മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവൺമെൻറ് മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിച്ചു , മുഖ്യമന്ത്രി ശിവശങ്കറിലേക്കും കേന്ദ്രീകരിച്ചു . രണ്ടുപേരും പ്രതിസന്ധിയിലായപ്പോൾ, നാട് നാഥനില്ലാക്കളരിയായി മാറി.
ജനങ്ങളുടെ സങ്കടങ്ങൾ കേൾക്കാൻ ആളില്ലാതായി. പീഡനങ്ങൾ വർദ്ധിച്ചു, അക്രമങ്ങൾ നിത്യ സംഭവങ്ങളായി , ക്രിമിനലുകൾ നാട്ടിൽ പെരുകി ,ഇരകളുടെ നിലവിളി കേൾക്കാൻ ആളില്ല,
കുറ്റവാളികൾ പോലീസിന് വഴികാട്ടുന്നു ,
സർക്കാർ ക്രിമിനലുകൾക്ക് ചൂട്ടുപിടിക്കുന്നു. ഇതിനുദാഹരണമാണ് വാളയാർ പ്രതികളെ രക്ഷിക്കാൻ ഒത്താശചെയ്ത ഡിവൈഎസ്പി സോജന്ന് ഡബിൾ പ്രൊമോഷൻ നൽകാനുള്ള സർക്കാർ നീക്കം സർക്കാർ ഈ കുടുംബത്തിൻറെ കണ്ണീര് കാണണം വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്നും യു.സി.രാമൻ സർക്കാറിന്നോട് ആവശ്യപ്പെട്ടു.

ഏ പി.ഉണ്ണികൃഷ്ണൻ,CP ശശിധരൻ,R വാസു,S കുമാരൻ,O രവീന്ദ്രൻ,C സുന്ദരൻ എന്നിവരും സന്നിഹിതരായി,സമരപ്പന്തലിൽ ഷാനിമോൾ ഉസ്മാൻ എം എൽ എ ,ബിന്ദു കൃഷ്ണ ,എന്നിവരും പങ്കെടുത്തു

