തിരുവനനന്തപുരം: പി.എസ്.സി പരീക്ഷ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും ജയില്‍ മോചിതരായി. കേസില്‍ പോലീസ്് കുറ്റപത്രം നല്‍കാതിരുന്നതാണ് സ്വാഭാവികജാമ്യം ലഭിക്കാന്‍ കാരണം.
പി.എസ്.സി തട്ടിപ്പ് കേസിലും, യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതാണ് ഇത്തരത്തില്‍ ജാമ്യം ലഭിക്കാനിടയാക്കിയത്.
പ്രതികളില്‍ ചിലര്‍കൂടി പിടിയിലാവാനുള്ളതാണ് യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകാനുള്ള കാരണമെന്നാണ് പോലീസിന്റെ വിശദീകരണം.
പിഎസ്സി തട്ടിപ്പ്; പ്രതികള്‍ ജയില്‍ മോചിതരായി

