കോഴിക്കോട് : കോവിഡ് രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കുന്ദമംഗലത്ത് വെച്ച് നടന്ന പരിശോധനയിൽ മുഴുവൻ പേരുടെയും പരിശോധന ഫലം നെഗറ്റീവ്.
ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് നടത്തിയ ആന്റിജൻ പരിശോധനയിലാണ് 199 ൽ 199 പേർക്കും പരിശോധന ഫലം നെഗറ്റീവായത്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 17 പേർക്ക് കോവിഡ് സ്ഥിരീകരണം ഉണ്ടായ സാഹചര്യത്തിലാണ് കൂടുതൽ പരിശോധനകൾക്ക് ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയത് നിലവിൽ വലിയ രീതിയിലുള്ള ആശങ്ക ഇല്ലായെങ്കിലും ജാഗ്രത തുടരണമെന്ന് അധികൃതർ അറിയിച്ചു
പ്രദേശത്ത് കൂടുതൽ പരിശോധന വർധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതിന്റെ ഭാഗമായി കുന്ദമംഗലത്തെ വ്യാപാരികൾ ഉൾപ്പടെയുള്ള നൂറോളം പേർക്ക് സെപ്റ്റംബർ 1 ന് ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് കോവിഡ് പരിശോധന സംഘടിപ്പിക്കും.