തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങൾ. ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂർ എന്നീ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
പത്തനംതിട്ടയിൽ വഴമുട്ടം സ്വദേശി കരുണാകരൻ (67) മരണപ്പെട്ടു. കരൾ സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു.
കണ്ണൂരിൽ കോവിഡ് ചികിത്സയിലിരുന്ന തളിപ്പറമ്പ് സ്വദേശിനി യശോദ (84) മരണപ്പെട്ടു . പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ആന്റിജൻ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
ആലപ്പുഴയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി കല്ലിശ്ശേരി അറേപ്പുറത്ത് ജയ്‌മോൻ(64) മരണപ്പെട്ടു. ഒരാഴ്ചയായി ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. സമ്പർക്കത്തിലൂടെയാണ് ജയ്‌മോന് രോഗം ബാധിച്ചത്.
ഇടുക്കിയിൽ കോവിഡ് ബാധിച്ച് ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന കാമാക്ഷി സ്വദേശി ദാമോദരൻ (80) മരണപ്പെട്ടു. ഇന്നലെ രാത്രി 11 മണിക്കാണ് മരണം സംഭവിച്ചത്.

